13 March 2009
അപ്പനും അമ്മയും പിന്നെ പെരുവഴിയും!!
ജനിച്ചാല്‍ എന്തായാലും മരിക്കണം.മരിച്ചാല്‍ പിന്നെ എന്തുസംഭവികൂമെനന് ആര്ക്കും തീര്‍ച്ചയില്ല. മരണവും ടാക്സും ഒരുപോലെയാനെനെരു ചൊല്ല് ഇംഗ്ലീഷില്‍ ഉണ്ട്. രണ്ടും ഒഴിവാക്കാന്‍ പറ്റില്ലല്ലോ.എന്തായാലും മരിക്കാന്‍ വയസാകണം എന്നില്ല. എന്നാല്‍ വാര്തക്യം മനുഷ്യനെ അവസാനം മരണത്തിലേക്ക് കൂടികൊണ്ടുപോകുന്നു. ഇന്നി മരണത്തിലേക്ക് അതിക ദൂരം ഇല്ല എന്ന തിരിച്ചറിവ് എത്ര ഭയനാകും ആയിരിക്കും? "പഴുതയില വീഴുമ്പോള്‍ പച്ച ഇല ചിരിക്കും...." എന്ന് തമാശ രൂപേനെ പറഞ്ഞു പ്രായം ചെന്ന എന്റെ വല്യ അമ്മച്ചി കുട്ടികാലത്ത് എന്നെ ശകാരിക്കാരുണ്ടായിരുന്നു.പച്ചഇല നാളെ പഴുകുമെന്നും പിന്നെ അത് പോഴിയുമെന്നുമുള്ള നിത്യസത്യം കൃസുതിയായ എന്നെ ഓര്‍മിപ്പിക്കുകയിരുന്നു അമ്മച്ചി. എന്നാല്‍ നാം പലപ്പോഴും ഇ നിത്യസത്യം മറക്കാന്‍ ഇഷ്ടപെടുന്നവരാന്. വര്‍ത്യക്യവും മരണവും ഒന്നും എന്നിക്കില്ല എന്ന ഒരു മനോഭാവം!
പ്രായം ചെന്ന മാതാപിതാക്കളെ ബെഹുമാനിക്കുനതിലുമ് സ്നേഹത്തോടെ അവരെ പരിച്ചരിക്കുനതിലും നമുടെ സംസ്ക്കാരം എന്നും മുന്നിലായിരുന്നു. എന്നാല്‍ ഇന്നു ജീവിതനിലവാരവും സാഹജര്യെങ്ങളും എല്ലാം മെച്ചമായപ്പോള്‍ നമ്മുടെ പ്രായം ചെന്ന തലമുറ കൂടുതല്‍ ദുരിതങ്ങളിലേക്ക് തള്ളപെടുകയാണ്. അണുകുടുംബവും കുടിയേറ്റവും വ്യവസായ വാല്കരണവും എല്ലാം നമ്മുടെ സാമൂഹിക ജീവിതരീതിയെ തകര്ത്തു .ജീവിതം മുഴുവന്‍ മക്കള്‍ക്ക് വേണ്ടി സമര്‍പ്പിച്ച പല മാതാപിതാകളും പെരുവഴിയില്‍ അലയേണ്ടി വന്നു.കഴിഞ്ഞദിവസം കായം കുള്ളതും (കായംകുളം) പിന്നെ പെരുമ്പാവൂരും നാം കണ്ടത് അതാണ്. കയംകുള്ളത് എന്പതിനോട് അടുത്ത് പ്രായമുള്ള മാതാപിതാക്കളെ ഇരുളിന്റെ മറപറ്റി പെരുവഴില്‍ ഉപേഷിച്ച് പോകുക! പെരുമ്പാവൂര് നൊന്തു പ്രേസ്സവിച്ച അമ്മയെയും, മക്കളെ "വലിയവര്‍ആകാന്‍" വിയര്‍പ്പു ചിന്തിയ അപ്പനെയും വീടിനു പുറത്താക്കി വീട് പൂട്ടി bangalore- ക്കെ കടന്ന മകന്‍! വെറും രണ്ടു ഉദാഹരണങ്ങള്‍ മാത്രം. എത്രെയോ മാതാപിതാക്കള്‍ വീടിനുള്ളില്‍ മാനസികവും ശാരീരികവും അയ പീഡനങ്ങള്‍ സഹിക്കുന്നും. എല്ലാം ഉള്ളിലൊതുക്കി സ്വെന്തും മരണത്തോടെ എല്ലാം മറക്കാന്‍ കാത്തിരിക്കുന്ന പാവം മാതാപിതാക്കള്‍.എന്തുപറ്റി നമ്മുക്ക്? നാളെ ഈ പച്ചിലയും പഴുക്കുമെന്ന സത്യം നാം എന്തെ മറന്നു പോയോ ?
കേരളത്തില്‍ ഇന്നു 11% ജനങ്ങളും അറുപതു വയസിനു മേല്‍ പ്രായം ഉള്ളവരാണ്. 1987 - ഇതു 7.5%ആയിരുന്നു.അടുത്ത പന്ത്രണ്ട് വര്‍ഷത്തിനുള്ളില്‍ അറുപതു കഴിഞ്ഞവരുടെ എണ്ണം എണ്‍പതു ലക്ഷം കവിയും. ഇവര്‍കു മാന്യമായി ജീവിതത്തിന്റെ അവസാന നാളുകള്‍ ചെലവഴികാനുള്ള അവകാശം ഉണ്ട്.എന്നാല്‍ ഇവരെ ആര് നോക്കും? മകളോ അതോ ഗോവെര്‍മെന്ടോ( goverment)?മാതാപിതാക്കളെ സംരെഷിക്കാനുള്ള കടമ മക്കള്‍ക്കഉണ്ട് ;ധാര്‍മികവും നിയമപരവുമായ കടമ . എന്നാല്‍ ആ കടമ പല കാരണങ്ങള്‍ കൊണ്ടും നിറവേറ്റാന്‍ കഴിയാത്ത മക്കളെ സഹായിക്കാന്‍ഉള്ള കടമ ഒരു രാഷ്ട്രതിനുണ്ട്.
ഇരുപതു ലെക്ഷം മലയാളികള്‍ ഇന്നു മറുനാട്ടില്‍ ജീവിക്കുനുണ്ട് . ഇവരില്‍ പലരുടെയും മാതാപിതാകള്‍ നാട്ടില്‍ തനിച്ചു ജീവിതും തള്ളിനീക്കുകയാണ്. ആരോഗ്യ ,സുരക്ഷ പ്രശ്നങ്ങള്‍ കൂടുന്നു.ഏകാന്തത ഉണ്ടാക്കുന്ന മാനസിക പ്രശ്നങ്ങള്‍ വേറെ.വളരെ ഗുരുതരമായ ഒരു സാമൂഹിക പ്രശ്നം ഉടലെടുക്കുകയാണ്! ഓള്‍ഡ് ഏജ് ഹോമെകള്‍ ഉണ്ടാക്കിയത് കൊണ്ടു മാത്രം പോര. അവര്ക്കു മാന്യമായി ജീവികാനുള്ള അവസരം കൂടി ഉണ്ടാകണം. ഇന്നു നാമ്മമാത്രം അയ പെന്റഷന്‍ആണ് ഉള്ളത്. മറ്റു യാതൊരു വരുമാനവും ഇല്ലാത്തവര്‍ക്ക് ജീവിക്കാന്‍ ആവിശ്യം അയ തുക അവര്‍ക്ക് ലഭ്യം ആക്കണം.
ഇന്നു ലോകത്താകെ അറുപതു വയസിനു മേല്‍ ഉള്ളവര്‍ 25% യാണ് .2050 - യില്‍ ഇതു 32% ആകുമെന്നാണ് കണക്കു. എണ്‍പതു വയസിനു മുകളില്‍ ജീവിക്കുനത് ഇന്നു Europe- യില്‍ വലിയ കാര്യം അല്ല. യഥാര്‍ത്ഥത്തില്‍ നൂറു വയസിനു മുകളില്‍ ജീവിക്കുന്നവരുടെ എന്നുംകൂടിവരുകയാണ് .2050 -യില്‍ നൂറു പിന്നിടുന്നവര്‍ 2.2 million ആയിരിക്കുമെന്നാണ് United Nations കണക്കുകൂടുന്നത്. അപ്പോള്‍ ഇന്ത്യയില്‍ അയ്യായിരത്തില്‍ ഒരാള്‍ നൂറിനു മുകളില്‍ ജീവിചിരിക്കുന്നവരയിരിക്കും! ഇപ്പോള്‍ ജപ്പാന്‍ യാണ് നൂറു കാരുടെ കാര്യത്തില്‍ മുന്‍പില്‍ !! വികസിത രാജ്യങ്ങള്‍ ഇന്നു നേരിടുന്ന ഏറ്റവും വലിയ സാമൂഹിക വെല്ലുവിളി വയസു ചെന്നവരുടെ സുരഷയും പരിപലനവുംയാണ്. നമ്മളെ കാത്തിരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളിയും.
Subscribe to:
Posts (Atom)